www.Ponkunnam.org

യേശുവേ നാഥാ

(ഹസി മാത്യു, പൊൻകുന്നം)

യേശുവേ നാഥ! എന്നു വന്നെത്തും
എന്‍റെ ദുഃഖങ്ങൾ എന്നു നീ നീക്കും?


കൂരിരുൾ മൂടും നേരമെൻ ചാരെ
ദീപമായെത്തും സ്നേഹമോടെന്നും.


അരുമയിൻ പൊരുളേ! കരുണയിന്നുറവേ!
കൃപകൾ നീ ചൊരിക; അറിവിന്‍റെ കനിയെ.


ദുരിതങ്ങളാൽ ഞാൻ വലയുമ്പോഴെല്ലാം
ശരണമായീശനെന്നരികിലെത്തും.


ഗഗനവും ധരയും മാറിയാലും നിൻ
വാഗ്ദാനമാണെനിക്കെൻ ശരണം.


മാറാതെ മായാതെ നീ നില്ക്കുമെന്നും
നിറവാർന്ന സ്നേഹധ്വനിയൊടൊപ്പം.


നിൻ പാദം മുത്തുവാൻ നിൻമാർവിൽ ചാരുവാൻ
നിൻ സന്നിധാനത്തിലാശ്വസിപ്പാൻ.


ഉണ്ടെനിക്കാശ മൽപ്രാണ നാഥാ!
യെന്നുനീയെത്തും എന്നാശ തീർക്കും?