ദ്രുതവിളംബരം
(ഹസി മാത്യു, പൊൻകുന്നം)
അരുണരശ്മികൾ മങ്ങി മറഞ്ഞുപോ- യിരുളിലാണ്ടിടുമിക്ഷിതി സത്വരം; ത്വരയോടിദ്ധരയൊക്കെയുമോടി നാം തിരുവചസ്സുകളോതിടണം സദാ! അരുമനാഥനൊരുക്കിയ മോചനം അനുഭവിച്ചറിയാത്തവരേവരും നരകകൂപമതിൽ മുഴുകാലവും ദുരിതമാർന്നു വസിച്ചിടു മോർക്കണം. ദ്രുതവിളംബര കാഹളമോതിവി- ദ്രുതമുണർത്തുക മർത്യരെ നാം സദാ! അതിമഹത്തരഗീരുകളാർക്കുമേ- യുയിരുനൽകിടുമുന്നത മോദവും. പെരിയയാതനയേറ്റ വിശുദ്ധരാം തിരുജനങ്ങലൊഴുക്കിയ ചോരയിൽ കുതിരുമുത്തമ വിത്തുകൾ നിത്യവും കതിർനിറച്ചു ഫലം തരികില്ലയോ? എരിയുമഗ്നിയിലേക്കെറിയുന്നതാം അരികളോടുമുരച്ചതു രക്ഷയിൻ തിരുവചസ്സുകളാനതിനാൽ വയം പരമമാതൃക പിന്തുടരാം മുദാ! സമയമില്ലൊരുവന്നു മിഹത്തിലെ സ്സമമകന്ന ദുരിതാദുരിതത്തിനാൽ; ധരണിയിൽ സുവിശേഷമുരച്ചിടാൻ അരുമയോടെ ഗമിക്കുക നാം സദാ.
(വൃത്തം: ദ്രുതവിളംബിതം)